Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mohammad Riyaz

ജയിക്കുമെന്ന യുഡിഎഫ് അവകാശവാദം ഫണ്ട് പിരിവിന് വേണ്ടി; മേയ് നാലു വരെ പിരിക്കാം: മുഹമ്മദ് റിയാസ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടുമെന്ന യുഡിഎഫ് അവകാശവാദം ഫണ്ട് പിരിവിന് വേണ്ടിയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. അധികാരത്തിൽ എത്തിയെന്ന പ്രതീതി ഉണ്ടാക്കി ഫണ്ട് പിരിവാണ് യുഡിഎഫിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏപ്രിൽ ഒമ്പതു മുതൽ മേയ് നാലുവരെ പ്രതിപക്ഷം ഭരണപക്ഷത്തെപ്പോലെ സംസാരിക്കും. മേയ് നാലുവരെ ഫണ്ട് പിരിക്കാമെന്നും റിയാസ് പരിഹസിച്ചു.

ബിജെപിയും യുഡിഎഫും എന്ത് ഡീൽ ഉണ്ടാക്കിയെങ്കിലും അത് മറികടക്കും.എൽഡിഎഫ് ഭരണം തുടരും. ബേപ്പൂരിൽ മികച്ച വിജയമുണ്ടാകും. ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ടുകൾ യുഡിഎഫിന് കിട്ടുമെന്ന് പറയാനാകില്ല. ജനക്ഷേമ പ്രവർത്തനങ്ങൾക്കും വികസനത്തിനുമാണ് വോട്ടെന്നും റിയാസ് കൂട്ടിച്ചേർത്തു.

Latest News

Corehub Up